Wednesday, March 9, 2011

ഹയ്യൊ ഹിജഡ!!!!!

ഹയ്യൊ ഹിജഡ!!!!!

അല്‍പ്പം ചമ്മലോടു കൂടിയണ് ഞാന്‍ ഈ ബ്ലോഗ് എഴുതുന്നത്. വായിച്ചു കഴിഞ് നേരില്‍ കാണുമ്പോള്‍ അരും കളിയാക്കരുത്.


സ്ഥലം ചെന്നൈ തന്നെയാണ്. ഒരു ദിവസം ഞായറാഴ്ച്. റൂമില്‍ വെറുതെ ഇരുപ്പാണ്. ഒന്നും ചെയ്യാനില്ല. ഒറ്റക്ക് താമസിച്ചാല്‍ ഒഴിവു ദിവസങള്‍ വെറുക്കും എന്ന കാര്യം വളരെ ശരിയാണ്. അപ്പോളാണ് ഡ്രസ് അലക്കുന്ന കാര്യം ഓര്‍ത്തത്. വീട്ടിലാണെന്കില്‍ അത് ഓര്‍ക്കേണ്ട കാര്യം ഇല്ലല്ലൊ? വേഗം ഷര്‍ട്ട് നാലെണ്ണം കയ്യില്‍ എടുത്തു. ജീന്‍സ് അലക്കേണ്ട എന്നു തീരുമാനിച്ചു. ആദ്യമായാണ് ഡ്രസ് അലക്കുന്നത് എന്നുവേണമെന്കില്‍ പറയാം. മൊബൈല്‍ ബെഡില്‍ ചാര്‍ജു ചെയ്യാന്‍ വച്ചു. ഷര്‍ട്ട് എടുത്ത് ബക്കറ്റിലിട്ടു. സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു. കഴുകി. അവിടെ വരുന്ന വെള്ളത്തില്‍ കഴുകിയാല്‍ ഷര്‍ട്ട് ഒന്നുകൂടെ മുഷിയും. പതുക്കെ പുറത്തേക്കിറങി. ടെറസിലേക്കു നടന്നു.


ഒടുക്കത്തെ വെയിലാണ്. 4 മണിക്കൂര്‍ തുണിമുകളിലിട്ടാല്‍ കത്തിപ്പോകും അതുറപ്പാണ്. വേഗം മുകളില്‍ ചെന്നു. പൊരിഞ ചൂട്. കാലെല്ലാം പൊള്ളുന്നു. വേഗം തുണി തോരയിട്ടു. അപ്പോളാണ് താഴെ എന്റെ റൂമിലേക്ക് ഒരു പെണ്‍കുട്ടി കയറിപ്പോകുന്നത് അവ്യക്തമായി കണ്ടത്. ആരായിരിക്കും? നോക്കുകതന്നെ. വേഗം ദേഹത്തെ വെള്ളമെല്ലാം തട്ടിക്കളഞു. മുടിയെല്ലാം കൈകൊണ്ടു ഒതുക്കെ. ഛെ ചീപ്പെടുത്തില്ല. കണ്ണട നേരെവച്ചു. അരായിരിക്കും അത്? പൊരുഞ ചൂടാണെന്കിലും മനസില്‍ ഒരു കുളിരു തോന്നി. ചെറിയ ഒരു ജാഡയോടെ നെഞ്ചും വിരിച്ച് പടികളിറങി.


മുറിയിലേക്കു കയറിയപ്പോള്‍ എന്റെ മൊബൈല്‍ കയ്യിലെടുത്ത് അവള്‍ പുറം തിരിഞ് നില്‍ക്കുന്നു. റോസ് ചുരിദാറാണ് ധരിച്ചിട്ടുള്ളത്. അധികം പൊക്കമില്ല.
"എന്താ?" എന്നു ഞാന്‍ ചോദിച്ചു.
പെട്ടെന്ന് അവള്‍ തിരിഞു. മൊബൈല്‍ താഴെ വച്ചില്ല. സുന്ദരിയാണ്.(detailed description is not possible because it is a public page you can assume my description.) എന്റെ കോളേജിലായിരുന്നെന്കില്‍ പുറകെ നടക്കാന്‍ കുറച്ചുപേര്‍ ഉറപ്പായിട്ടും ഉണ്ടായേനെ. ഞാന്‍ ഒന്നുകൂടി എന്താ എന്നു ചോദിച്ചു.


"പൈസാ കൊട്"..അസല്‍ പുരുഷ ശബ്ദം!!!. ഞാന്‍ ശരിക്കും ഞെട്ടി. ഹിജഡയാണ് കക്ഷി. പിരിവിന് വന്നതാണ്. എന്റെ കൂട്ടുകാരന്‍ പറഞിരുന്നു ചെന്നൈയില്‍ ഇവറ്റക‍ള്‍ ഉണ്ടാവുമെന്ന്. പക്ഷെ ഇത്രയും സുന്ദരിയായ ഒരു ഹിജഡയെ ഞാന്‍ പ്രതീക്ഷിച്ചില്ല. ഹൊ ആകെ നാണം കെട്ടു. മനസില്‍ ഒരു ചീട്ട് കൊട്ടാരം തകര്‍ന്നു വീണു.
"പൈസാ നഹി" ഞാന്‍ ചുമ്മാ ഹിന്ദി കാച്ചി.


"ഹേയ് മളയാലി താനെ? മളയാലം പേസ്" അവള്‍/അവന്‍ പറഞു.
പണ്ടാരം വിവരമുള്ള ഹിജഡയാണ്. ഒന്നു കൂടി നാണം കെട്ടു.


"പോ പൊ" ഞാനൊന്നു കലിപ്പിട്ടു നോക്കി.
"ഓ സെല്‍വി, മിനാ സീഗ്രം വാന്കോ ഈ നായ് പണം കൊടുക്കമാട്ടെ" അവള്‍  അലറി. പെട്ടെന്ന് ആരെല്ലാമോ റുമിലേക്ക് വന്നു. കൂടെയുള്ള ഹിജഡകളാണ്. ഇവളെ പോലെയല്ല. പണ്ടാര സൈസാണ്. ഞാന്‍ നിന്നു വിറച്ചു പോയി.


ഒരാള്‍ മെലിഞിട്ട് കോല് പോലെ എന്റെ വീട്ടുമുറ്റത്തെ മള്‍ബറിമരത്തിനൊളം വരും. ചുരിദാറാണ് വേഷം. മറ്റയാള്‍ കറക്റ്റ് മഹാഭാരതം സീരിയലിലെ ഭീമന്‍ സാരിയുടുത്താല്‍ എങിനെ ഇരിക്കുമോ അതുപോലെയുണ്ട്!!!. സാരിയാണ് ഒടുത്തിരിക്കുന്നത്. ഇടപ്പള്ളി ടോളിലെ മള്‍ട്ടി ജിമ്മിലെ ആശാനുപോലും ഇത്രയും ശരീരം കാണില്ല. മൂന്നു പേരും എന്നെ കലിപ്പിട്ട് നോക്കുകയാണ്. അയാളുടെ കയ്യ് ദേഹത്തു വീണാല്‍ മരണം ഉറപ്പാണ്. പിന്നെ സൂത്രധാരന്‍ സിനിമയിലെ "ഹേയ് ലീലാ കൃഷ്ണാ..." എന്ന വിളിയും മറന്നിട്ടില്ലല്ലൊ. ഞാന്‍ പതുക്കെ പേഴ്സ് കയ്യില്‍ എടുത്തു. ചില്ലറ ഒന്നും ഇല്ല. അകെയുള്ളത് 50 രൂപ നോട്ടാണ്. പണത്തിനേക്കാള്‍ വലുത് ശരീരമാണല്ലൊ. ഞാന്‍ പതുക്കെ ആ നോട്ട് എടുത്ത് അദ്യം വന്ന ഹിജഡക്കു കൊടുത്തു. അവള്‍ അതു മേടിച്ചു.  മൂന്നുപേരും എന്നെ രൂക്ഷമായി നോക്കി. ഞാന്‍ വിയര്‍ത്ത് ഒലിച്ചു പോയി. ബാല‍ന്‍ കെ. നായരുടെ മുന്നിലകപ്പെട്ട സീമയുടെ അവസ്ഥ. മൂന്നു പേരും മുറിയില്‍ നിന്ന് ഇറങിപ്പോയി. എന്തെല്ലാമോ തെറികള്‍ എന്നെ പറയുന്നുണ്ടായിരുന്നു. ഭാഗ്യം ഒന്നും മനസിലായില്ല.


ഭാഗ്യത്തിന് മൊബൈല്‍ തിരിച്ചു തന്നു. ആരും കാണാഞത് ദൈവത്തിന്റെ അനുഗ്രഹം. വിധി അല്ലതെന്തുപറയാന്‍. ശൂന്യമായ മനസുമായി ഞാന്‍ കട്ടിലില്‍ തളര്‍ന്നിരുന്നു.***
 


 
(അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു. Email.  s.jpstas@gmail.com

Please send your commends as orkut scraps or facebook messages.)

 

1 comment:

  1. You have got good writing skills.
    The situations pass to the readers well.
    keep up the good work

    ReplyDelete