Wednesday, November 24, 2010

പ്രൊഫഷണല്‍

പ്രൊഫഷണല്‍

വിമാനത്തില്‍ നിന്നും കാലെടുത്തു നിലത്തു വച്ചപ്പോള്‍ സന്ദീപ് നായര്‍ ഒന്നു വിയര്‍ത്തു. ദിവസത്തില്‍ ഇതു പോലെയുള്ള ചില സന്ദര്‍ഭന്‍ങള്‍ മാത്രമേ അയാള്‍ എ.സി ക്കുള്ളില്‍ നിന്നു പുറത്തു വരാറുള്ളൂ. എന്തോ ചര്‍മം ഇപ്പോള്‍ അന്തരീക്ഷവുമായി വഴങുന്നില്ല.

"ഹാപ്പി വെല്‍കം റു കൊച്ചിന്‍ സര്‍"

കംമ്പനിയുടെ സോണല്‍ മാനേജര്‍ സന്തീപിന് ബൊക്ക നല്‍കി.
മലയാളിയായ കംമ്പനിയുടെ വൈസ് ചെയര്‍മാനെ സ്വീകരിക്കാന്‍ സോണല്‍ മാനേജറും സംഘവും നേരത്തെ വിമാന താവളത്തില്‍ എത്തിയിരുന്നു.തലയെടുപ്പോടു കൂടിത്തന്നെ സന്തീപ് മാനേജര്‍ തുറന്നു കൊടുത്ത പുതിയ ബെന്‍സ് കാറിലേക്കു കയറി. തന്റെ കേരള യാത്രയ്ക്കായി മത്രം കംമ്പനി വാങിയ പുതിയ കാറാണ്. കാറിന്റെ പിന്നില്‍ കുറച്ചു ഞെളിഞിരിക്കുമ്പോള്‍ സന്തീപിന്റെ ചര്‍മം എ.സി യുമായി വിലയം പ്രാപിച്ചു. എ.സി ഇല്ലാത്ത ജീവിതം വെള്ളമില്ലാത്ത ലോകം പോലെയാണെന്നു സന്തീപ് ചിന്തിച്ചു. അയാള്‍ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത് എ.സി യിലാണ്. കാറിനുള്ളിലുള്ള ബിസിനസ് മാസിഗകള്‍ അയാള്‍ മറിച്ചുനോക്കി. തന്റെ ജീവിത‍ കഥ അതില്‍ അടിച്ചു വന്നിരിക്കുന്നു. സോണല്‍ മാനേജര്‍ ആ മാസിക മനപ്പൂര്‍വം കൊണ്ടുവന്നു കാറില്‍ ഇട്ടതായിരിക്കും; ചുളുവില്‍ തന്നെ ഒന്നു
സുഖിപ്പിക്കാന്‍. സന്തീപ് തന്റെ വര്‍ണ ചിത്രങളിലേക്കു നോക്കി താന്‍ ശരിക്കും ഒരു സുന്ദരന്‍ ആണെന്ന് അയാള്‍ ആ ചിത്രങളില്‍ നിന്ന് ഉറപ്പിച്ചു. കാറിന്റെ മുന്നിലുള്ള ഗ്ലാസിലേക്കു നോക്കി സ്വന്തം മുടി ഒന്നു വകഞു വച്ചു.

"സ്പീഡ് അപ് സ്പീഡ് അപ്"
കാര്‍ സ്പീഡ് അപ്ട് സന്തീപ് അജ്ഞാപിച്ചു.
"യെസ് സര്‍..." ഡ്രൈവര്‍ മറുപടി കൊടുത്തു.

എത്രയോ ദിക്കില്‍ മുഴങിയതാണ് തന്റെ ഈ ആജ്ഞാ സ്വരം?
എത്രയോ പേര്‍ അനുസാരികളായി നിന്നിരിക്കുന്നു. പത്തുവര്‍ഷങളായിട്ട് താന്‍ അജ്ഞാപിച്ചതിന്റെ പത്തില്‍ ഒന്നു പോലും തനിക്ക് അനുസരിക്കേണ്ടി വന്നിട്ടില്ല. അല്ലെന്കില്‍ തന്നെ കംപനി വൈസ് പ്രസിഡന്റിനെ ആരാണ് അനുസരിപ്പികുക. പ്രസിഡന്റായ സായിപ്പ് ചിലപ്പോള്‍ മാത്രം വിളിക്കും അയാള്‍ക്കും തന്നെ ബഹുമാനമല്ലെ. അമേരിക്കയില്‍ മാത്രം ഒതുങിന്നിന്ന ഈ ഐ.ടി കംപനി യൂറോപ്പിലും ഏഷ്യയിലുമെല്ലാം ചുവടുറപ്പിച്ചത് തന്റെ ഒരാളുടെ കഴിവുകൊണ്ട് മാത്രം ആണ്. തന്റെ അഭിപ്രായങളോട് ഇന്നുവരെ പ്രസിഡന്റ് എതിര്‍ത്തിട്ടില്ല.

"ഒ.കെ സന്തീപ് യു പ്ലീസ് ഡിസൈഡ് ഇറ്റ്" ഇതാണയാള്‍ പലപ്പോഴായി പറയാറുള്ളത്.
എല്ലാവരും തന്റെ അഞയാണ് അനുസരിക്കാറ്. സ്വന്തം വ്യക്തിപ്രഭയില്‍ സന്തീപ് അഭിമാനം കൊണ്ടു.
" സര്‍ പ്ലീസ് ഗെറ്റ് ഡൌണ്‍"

ഡ്രൈവര്‍ പറഞു. സന്തീപ് മനോരാജ്യത്തില്‍ നിന്നും ഉണര്‍ന്ന് കാറില്‍ നിന്ന് ഇറങി. കംപനി മീറ്റിങിന് കുറെ അളുകള്‍ സന്തീപ് തന്റെ വര്‍ണ ചിത്രങളിലേക്കു നോക്കി താന്‍ ശരിക്കും ഒരു സുന്ദരന്‍ ആണെന്ന് അയാള്‍ ആ ചിത്രങളില്‍ നിന്ന് ഉറപ്പിച്ചു. കാറിന്റെ മുന്നിലുള്ള ഗ്ലാസിലേക്കു നോക്കി സ്വന്തം മുടി ഒന്നു വകഞു വച്ചു.
"സ്പീഡ് അപ് സ്പീഡ് അപ്"
കാര്‍ സ്പീഡ് അപ്ട് സന്തീപ് അജ്ഞാപിച്ചു.

"യെസ് സര്‍..." ഡ്രൈവര്‍ മറുപടി കൊടുത്തു.

എത്രയോ ദിക്കില്‍ മുഴങിയതാണ് തന്റെ ഈ ആജ്ഞാ സ്വരം? എത്രയോ പേര്‍ അനുസാരികളായി നിന്നിരിക്കുന്നു. പത്തുവര്‍ഷങളായിട്ട് താന്‍ അജ്ഞാപിച്ചതിന്റെ പത്തില്‍ ഒന്നു പോലും തനിക്ക് അനുസരിക്കേണ്ടി വന്നിട്ടില്ല. അല്ലെന്കില്‍ തന്നെ കംപനി വൈസ് പ്രസിഡന്റിനെ ആരാണ് അനുസരിപ്പികുക. പ്രസിഡന്റായ സായിപ്പ് ചിലപ്പോള്‍ മാത്രം വിളിക്കും അയാള്‍ക്കും തന്നെ ബഹുമാനമല്ലെ. അമേരിക്കയില്‍ മാത്രം ഒതുങിന്നിന്ന ഈ ഐ.ടി കംപനി യൂറോപ്പിലും ഏഷ്യയിലുമെല്ലാം ചുവടുറപ്പിച്ചത് തന്റെ ഒരാളുടെ കഴിവുകൊണ്ട് മാത്രം ആണ്. തന്റെ അഭിപ്രായങളോട് ഇന്നുവരെ പ്രസിഡന്റ് എതിര്‍ത്തിട്ടില്ല.

"ഒ.കെ സന്തീപ് യു പ്ലീസ് ഡിസൈഡ് ഇറ്റ്" ഇതാണയാള്‍ പലപ്പോഴായി പറയാറുള്ളത്.
എത്തിയിട്ടുണ്ട്. അമേരിക്കന്‍ ഐ.ടി കംപനിയുടെ കൊച്ചി ബ്രാഞ്ചിന് ഇത്ര വലിപ്പമുണ്ടാവുമെന്ന് കരുതിയില്ല.

കംമ്പനിയുടെ കൊച്ചിന്‍ ബ്രാഞ്ച് ഉല്‍ഘാടനത്തിന് ഒത്തിരി ആളുകള്‍ എത്തിയിട്ടുണ്ട്. തന്നെ കണ്ടപ്പോള്‍ തന്നെ എല്ലാവരും ഓടി അടുത്തു വന്നു. പൂച്ചെണ്ടുകള്‍ മാലകള്‍ അങിനെ അങിനെ സ്വീകരണത്തിന്റെ പല പല വഴികള്‍. മലയാളിയായ കംമ്പനി മേധാവിയെ എല്ലാവരും നന്നായി തന്നെ സ്വീകരിച്ചു.

വേദിയില്‍ പരുപാടികള്‍ ആരംഭിച്ചു. പുതിയതായി കംമ്പനി റിക്രൂട്ട് ചെയ്ത് യുവാക്കളും യുവതികളും തന്നെ അത്ഭുതത്തോടു കൂടി നോക്കുന്നു. ബ്രാഞ്ച് മാനേജറും ഏരിയാമാനേജറും ഇംഗ്ലീഷില്‍ മനോഹര പ്രസംഗങളാണ് കാഴ്ച വച്ചത്. എല്ലാവരും തന്നെ ഒത്തിരി പുകഴ്തി. കംമ്പനിയുടെ ഉന്നതിക്ക് വേണ്ടി താന്‍ ചെയ്ത ത്യാഗങള്‍, കംമ്പനിക്കായി താന്‍ സമര്‍പ്പിച്ച തന്റെ ജീവിതം എല്ലാം തന്നെ അവര്‍ പ്രസംഗിച്ചു. ഇതെല്ലാം കേട്ട് പുതിയ യുവ തൊഴിലാളികള്‍ കരഘോഷം മുഴക്കി. തെല്ലൊരഹന്കാരത്തോടെ ഇതെല്ലാം ശ്രദ്ധിക്കാത്തമട്ടില്‍ സ്വന്തം ലാപ് ടോപ്പില്‍ ഇ‍.മെയില്‍ നോക്കി ഇരുന്നെന്കിലും ഉള്ളില്‍ മനസ് തുടികൊട്ടുകയായിരുന്നു.അടുത്ത പ്രസംഗം തന്റേതായിരുന്നു. അത് ഏറ്റവും മികച്ചതാവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതുവിജയിക്കുകയും ചെയ്തു. പലരും തന്നെ അസൂയയോടെ നോക്കി. മീറ്റിങില്‍ പതിവു പോലെ തിളങിയത് താന്‍ തന്നെയായിരുന്നു.മീറ്റിംഗ് അവസാനിച്ചു തിരിച്ച് കാറിലേക്കു കയറാന്‍ ഒരുങിയപ്പോള്‍ ഒരു നീണ്ട നിര മുന്നില്‍. തന്റെ ഓട്ടൊഗ്രാഫിനായി കുട്ടിള്‍ കൂടി നില്‍ക്കുന്നു. വേഗം തന്നെ 800 ഡോളര്‍ വില വരുന്ന തന്റെ പാര്‍ക്കര്‍ പേന പോക്കറ്റില്‍ നിന്ന് എടുത്തു. തുരു തുരാ ഒപ്പു വച്ചു എന്നിട്ട് വേഗം കാറിലേക്ക് കയറി.

കയ് കിഴച്ചു പോയിരിക്കുന്നു. എത്രയോ കയ്യൊപ്പണു താന്‍ ഒരു ദിവസം ഇടുന്നത്. എത്രയോ നിയമന എഴുത്തുകളില്‍ ഒപ്പു വച്ചിരിക്കുന്നു. ആരും കൊതിക്കുന്ന ആ നിയമന എഴുത്തില്‍ തന്റെ കയ്യൊപ്പിനല്ലെ പ്രധാന്യം,എത്രയോ പേരുടെ ശമ്പളവും ജീവിത നിലവാരങളും തീരുമാനിക്കാന്‍ കഴിവുള്ള കയ്യൊപ്പ്. സ്വന്തം വിരലുകളിലേക്ക് അയാള്‍ അഭിമാനത്തോടെ നോക്കി. കാറിന്റെ വേഗം കൂടി ലാപ് ടോപ്പിലെ മെയില്‍ ബോക്സ് തുറന്നു. "ഹാപ്പി ദീപാലി" ഭാര്യയുടെ മെയിലാണ്. കഴിഞമാസം അവളുടെ കോള്‍ ഉണ്ടായിരുന്നു. ബ്രിട്ടണില്‍ അവള്‍ നടത്തുന്ന ഫാഷന്‍ കംമ്പനിക്ക് കുറച്ച് ഫണ്ട് വേണമെന്ന്. അവളെ കണ്ടിട്ട് നാളേറെയായി. ഓസ്ട്രേലിയയില്‍ എഞ്ചിനീറിങിനു പഠിക്കുന്ന മകന്റെ പിറന്നളിന് കഴിഞ വര്‍ഷം ഒത്തു കൂടിയതാണ്. ദീപാവലി ആശംസാ മെയില്‍ സന്തീപ് തന്റെ മകന് ഫോര്‍വേര്‍ഡ് ചെയ്തു. കാര്‍ പെട്ടെന്ന് നിര്‍ത്തി. റെയില്‍ ക്രോസാണ്. അയാള്‍ക്കു ദേഷ്യം വന്നു. കത്തുനില്‍പ് പണ്ടെ സന്തീപിന് ഇഷ്ട്ടമല്ല. സന്തീപ് കറിന്റെ പുറത്തേക്കു നോക്കി.

അയാള്‍ ഒരു കാഴ്ച കണ്ടു. റോഡിനു അരികത്തയി ഒരു കൊച്ചു വീട് മുറ്റത്ത് ഒരു കുടുംബം. ഭര്‍ത്താവും ഭാര്യയും ഒരു കുട്ടിയും. അവര്‍ കുട്ടിയെ ഓമനിക്കുന്നു. നല്ല ഓമനത്തമുള്ള കുട്ടി. ആ കുട്ടി ചിരിക്കുന്നുണ്ട്. ആ ഭര്‍ത്തവിന്റെ മുഖം വളരെ സംതൃപ്തമാണ്. സന്തീപ് അദ്യമായാണ് ഇങിനെ ഒരു കാഴ്ച കണ്ടത്. അയാള്‍ക്ക് വളരെ അത്ഭുതമായി. എന്തെന്നാല്‍ അയാള്‍ ഇരുവരെ കുടുംബം എന്തെന്ന് അനുഭവിച്ചിട്ടില്ല. ഇനി അത് സാദ്ധ്യവുമല്ല. താന്‍ നേടിയതെല്ലാം നേട്ടങളാണോ? തനിക്ക് നഷ്ടങളല്ലെ കൂടുതല്‍? വഴിയില്‍ കണ്ട ഭര്‍ത്താവ് എത്ര ഭാഗ്യവാനാണ്?ബലൂണില്‍ നിന്നു കാറ്റൂപോകുന്ന പോലെ അയാളില്‍ നിന്ന് സന്തോഷം പടിയിറങി. താന്‍ പൂര്‍ണനല്ല താന്‍ നേടേണ്ട പലതും നേടിയില്ല. തിരക്കു പിടിച്ച ഒരു ജീവിതത്തില്‍ തനിക്ക് അരാണ് കൂട്ടുണ്ടായത്. ഫാഷന്‍ കമ്പത്തില്‍ മുഴുകിയ ഭാര്യയൊ അതൊ ബോര്‍ഡിങില്‍ വളര്‍ന്ന മകനൊ? ഇതൊക്കെ ആരുടെ തെറ്റാണ്? അയാള്‍ ഒരു നിമിഷം തന്റെ  അമ്മയെ കുറിച്ചു ഓര്‍ത്തു. നാട്ടില്‍ താന്‍ പണിത വലിയ വീട്ടില്‍ ജോലിക്കാര്‍ക്കൊപ്പം ജയിലിലേതു പോലെ കഴിയുന്ന പാവം സ്ത്രീ. അയാള്‍ക്ക് തന്നോടു തന്നെ വെറുപ്പു തോന്നി. അയാള്‍ തന്റെ ലാപ് ടോപ് അടച്ചു. മൊബയില്‍ സീറ്റില്‍ എറിഞു. കറിന് പുറത്തിറങി. ഡ്രൈവര്‍ ഇത് അറിഞില്ല. അയാള്‍ നടന്നു. അയാള്‍ തന്റെ പേഴ്സ് വലിച്ച് റോഡിലെറിഞു. കോടികളുടെ ഭാരം പേറുന്ന എ.ടി.എം കാര്‍ഡുകള്‍ അതില്‍ നിന്ന് താഴെ വീണു.

അയാള്‍ ശൂന്യമായ മനസുമായി റെയില്‍വെ ട്രാക്കിലൂടെ നടന്നു.

Sunday, November 21, 2010

ചെറുകഥ‌

[ it is my first story. So pls ignore spelling mistakes and errors :- JP"]

                                                       ചെറുകഥ‌

മഷി നിറച്ച പേനയും പുതിയ വെള്ള കടലാസുമായി അയാള്‍ ഇരുപ്പു തുടങിയിട്ടു കുറെ നേരമായി പക്ഷെ ഒരു കഥ മനസിലേക്കു വന്നില്ല. അയാള്‍ ഒരു കഥാകാരന്‍ ആയിരുന്നില്ല. ഒരു കവി ആയിരുന്നില്ല.
വെറും ഒരു ഭാഷാസ്നേഹി മാത്രം ആയിരുന്നു. എന്കിലും വാക്കിന്റെ ശക്തി അയാല്‍ക്ക് അറിയാമായിരുന്നു.
അതാണ് കഥയെഴുതാന്‍ അയാളെ പ്രേരിപ്പിച്ചത്. അയാള്‍ മുന്നോട്ടും പിന്നോട്ടും തിരിഞു നോക്കി അരും തന്നെ നോക്കുന്നില്ല എന്നു ഉറപ്പു വരുത്തി. താന്‍ കഥയെഴുതുന്നു എന്നറിഞാല്‍ പലരും തന്നെ കളിയാക്കും. ഒരു കഥ എഴുതുക എന്നത് ഇത്രക്ക് പാടാണെന്നു കരുതിയില്ല. താന്‍ വായിച്ച കഥകളെല്ലാം അയാള്‍ മനസ്സില്‍ ഓര്‍ത്തു. ഒരു ക്ലൂവും കിട്ടിയില്ല. സാഹിത്യ ബിരുദത്തിനു പകരം ശാസ്ത്ര ബിരുദം എടുത്ത നിമിഷത്തെ അയാള്‍ സ്വൊയം പഴിച്ചു. പിന്നീടയാള്‍ തന്റെ അനുഭവങളിലേക്കു കണ്ണോടിച്ചു. ഒരു കഥയ്ക്കു പറ്റിയ യാതൊരു അനുഭവവും അയാള്‍ക്കു ലഭിച്ചില്ല. അയാള്‍ അത്രക്കു വലിയവന്‍ അയിരുന്നില്ല. പ്രായത്തിലും പ്രവൃത്തിയിലും. എന്നാലും അയാള്‍ പിന്മാറാന്‍ തയാറായില്ല. പിന്നേയും ഒത്തിരി അലോചിച്ചു. പുസ്തകങള്‍ പരതി. ഗൂഗിളില്‍ പല പല കീ വേര്‍ഡുകള്‍ അയാള്‍ ടൈപ്പു ചെയ്തു. ഒന്നും ശരിയായില്ല. അയാള്‍ ഇരുന്നു വിയര്‍ത്തു. എം.ടി യേയും സക്കറിയയേയും മനസില്‍ ധ്യാനിച്ചു. പക്ഷെ കഥ ലഭിച്ചില്ല. പേനയൂം പേപ്പറും വിയര്‍പ്പില്‍ മുങി. അയാള്‍ ഇരുന്നിടത്തു നിന്നും അനങിയില്ല. ചിന്ത തുടര്‍ന്നു.

ഒടുവില്‍ താനെന്തിനാണു കഥയെഴുതുന്നതെന്നു അയാള്‍ അലോചിച്ചു. അതിനു എത്രയോ പ്രശസ്തരാണ് ഉള്ളത്. തന്റെ കഥ അരാണ് വായിക്കുക. ആരും വായിക്കില്ല. ത‌ന്റെ സൃഷ്ടിക്കു ആരാണു വില തരിക. ഇല്ല ആരും തരില്ല. ത‌ന്റെ അഭിപ്രയം അരാണു അംഗീകരിച്ചിട്ടുള്ളത്. ചവറ്റു കൊട്ടയില്‍ എറിയപ്പെടാനുള്ളതാണോ തന്റെ കഥ. ഇതെല്ലാം ചിന്തിച്ചപ്പോള്‍ അയാള്‍ക്ക് വിഷമമായി. അയാളുടെ കണ്ണുകള്‍ നിറഞു. അയാള്‍ കരഞു. കണ്ണുനീര്‍ തുള്ളികള്‍ വെള്ള കടലാസില്‍ പുള്ളികള്‍ തീര്‍ത്തു.

അങിനെ അരംഭിക്കാത്ത അയാളുടെ പ്രിയ്യപ്പെട്ട ആ കഥയെ കുറിച്ചോര്‍ത്ത് അയാള്‍ അദ്യമായി കരഞു.

Friday, November 12, 2010

ഞാന്‍ ഇവിടെ ആരംഭിക്കുന്നു......

മലയാള ഭാഷയെ ഞാന്‍ വളരെ വളരെ 
സ്നേഹിക്കുന്നു...  

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍"  

സ്പീക്കറില്‍ നിന്നു വരുന്ന "ഹൃദയ സഖീ..." എന്ന ഹരിഹരന്‍ ശബ്ദവും എന്റെ മുറിയിലെ ചെറിയ വെളിച്ചവും സാക്ഷിയാക്കി ഞാന്‍ ഈ ബ്ലോഗ് ഇവിടെ തുടങുന്നു...