Sunday, November 21, 2010

ചെറുകഥ‌

[ it is my first story. So pls ignore spelling mistakes and errors :- JP"]

                                                       ചെറുകഥ‌

മഷി നിറച്ച പേനയും പുതിയ വെള്ള കടലാസുമായി അയാള്‍ ഇരുപ്പു തുടങിയിട്ടു കുറെ നേരമായി പക്ഷെ ഒരു കഥ മനസിലേക്കു വന്നില്ല. അയാള്‍ ഒരു കഥാകാരന്‍ ആയിരുന്നില്ല. ഒരു കവി ആയിരുന്നില്ല.
വെറും ഒരു ഭാഷാസ്നേഹി മാത്രം ആയിരുന്നു. എന്കിലും വാക്കിന്റെ ശക്തി അയാല്‍ക്ക് അറിയാമായിരുന്നു.
അതാണ് കഥയെഴുതാന്‍ അയാളെ പ്രേരിപ്പിച്ചത്. അയാള്‍ മുന്നോട്ടും പിന്നോട്ടും തിരിഞു നോക്കി അരും തന്നെ നോക്കുന്നില്ല എന്നു ഉറപ്പു വരുത്തി. താന്‍ കഥയെഴുതുന്നു എന്നറിഞാല്‍ പലരും തന്നെ കളിയാക്കും. ഒരു കഥ എഴുതുക എന്നത് ഇത്രക്ക് പാടാണെന്നു കരുതിയില്ല. താന്‍ വായിച്ച കഥകളെല്ലാം അയാള്‍ മനസ്സില്‍ ഓര്‍ത്തു. ഒരു ക്ലൂവും കിട്ടിയില്ല. സാഹിത്യ ബിരുദത്തിനു പകരം ശാസ്ത്ര ബിരുദം എടുത്ത നിമിഷത്തെ അയാള്‍ സ്വൊയം പഴിച്ചു. പിന്നീടയാള്‍ തന്റെ അനുഭവങളിലേക്കു കണ്ണോടിച്ചു. ഒരു കഥയ്ക്കു പറ്റിയ യാതൊരു അനുഭവവും അയാള്‍ക്കു ലഭിച്ചില്ല. അയാള്‍ അത്രക്കു വലിയവന്‍ അയിരുന്നില്ല. പ്രായത്തിലും പ്രവൃത്തിയിലും. എന്നാലും അയാള്‍ പിന്മാറാന്‍ തയാറായില്ല. പിന്നേയും ഒത്തിരി അലോചിച്ചു. പുസ്തകങള്‍ പരതി. ഗൂഗിളില്‍ പല പല കീ വേര്‍ഡുകള്‍ അയാള്‍ ടൈപ്പു ചെയ്തു. ഒന്നും ശരിയായില്ല. അയാള്‍ ഇരുന്നു വിയര്‍ത്തു. എം.ടി യേയും സക്കറിയയേയും മനസില്‍ ധ്യാനിച്ചു. പക്ഷെ കഥ ലഭിച്ചില്ല. പേനയൂം പേപ്പറും വിയര്‍പ്പില്‍ മുങി. അയാള്‍ ഇരുന്നിടത്തു നിന്നും അനങിയില്ല. ചിന്ത തുടര്‍ന്നു.

ഒടുവില്‍ താനെന്തിനാണു കഥയെഴുതുന്നതെന്നു അയാള്‍ അലോചിച്ചു. അതിനു എത്രയോ പ്രശസ്തരാണ് ഉള്ളത്. തന്റെ കഥ അരാണ് വായിക്കുക. ആരും വായിക്കില്ല. ത‌ന്റെ സൃഷ്ടിക്കു ആരാണു വില തരിക. ഇല്ല ആരും തരില്ല. ത‌ന്റെ അഭിപ്രയം അരാണു അംഗീകരിച്ചിട്ടുള്ളത്. ചവറ്റു കൊട്ടയില്‍ എറിയപ്പെടാനുള്ളതാണോ തന്റെ കഥ. ഇതെല്ലാം ചിന്തിച്ചപ്പോള്‍ അയാള്‍ക്ക് വിഷമമായി. അയാളുടെ കണ്ണുകള്‍ നിറഞു. അയാള്‍ കരഞു. കണ്ണുനീര്‍ തുള്ളികള്‍ വെള്ള കടലാസില്‍ പുള്ളികള്‍ തീര്‍ത്തു.

അങിനെ അരംഭിക്കാത്ത അയാളുടെ പ്രിയ്യപ്പെട്ട ആ കഥയെ കുറിച്ചോര്‍ത്ത് അയാള്‍ അദ്യമായി കരഞു.

No comments:

Post a Comment