Saturday, February 26, 2011

നീലാന്‍കരി ബീച്ചില്‍ വച്ചുണ്ടായ‌ ദുരവസ്ഥ...

beautiful middle area of the beach

terrific and dirty left area of the beach.
നീലാന്‍കരി ബീച്ചില്‍ വച്ചുണ്ടായ‌ ദുരവസ്ഥ...

ചെന്നൈ നീലാന്‍കരി ബീച്ചില്‍ വച്ച് എനിക്കുണ്ടായ ഒരു രസകരമായ അനുഭവം.

sat.5.pm

    ഒറ്റക്കുള്ള വിരസതയകറ്റാന്‍ തമിഴ് നാട്ടിലെ പ്രസിദ്ധമായ നിലാന്‍കരി ബീച്ചിലേക്കു നടന്നു. അരമണിക്കൂര്‍ നടത്തത്തിനൊടുവില്‍ ഞാന്‍ ബീച്ചിലെത്തി. ചെറായ് ബീച്ചിന്റെ ഭംഗി ഒന്നും ഇല്ലെന്കിലും തരക്കേടില്ലാത്ത ഒരു ബീച്ച്. അത്ര തിരക്കൊന്നുമില്ല. കുറെ തമിഴന്മാരും തമിഴത്തികളും മാത്രം. ഞാന്‍ മണലില്‍ ഇരുന്നു. ഒറ്റക്കായതുകൊണ്ട് തിരയെണ്ണുന്നത് ഭംഗിയായി നടന്നു. തലേന്ന് ഓവര്‍ ബ്രിഡ്ജിലിരുന്ന് വണ്ടിയെണ്ണിയതിലും രസകരമാണ് തിരയെണ്ണല്‍ എന്ന് എനിക്ക് തോന്നി. ഒരാഴ്ച കുളിക്കില്ല എന്ന നൊയമ്പുമെടുത്ത് വന്ന് ഒത്തിരി തമിഴന്‍ മാര്‍ അര്‍ത്ത് ഉല്ലസിച്ചു കുളിക്കുന്നുണ്ട്. ജനത്തിരക്ക് വളരെ കുറഞ ബീച്ചാണ് ഇത്. ഞാന്‍ ഒരു കപ്പലണ്ടിപൊതി വാങി. അതും കൊറിച്ച് തിരയെണ്ണല്‍ തുടര്‍ന്നു.
   ആപ്പോളാണ് ഒരാള്‍ എന്റെ ചുറ്റും നടക്കുന്നു. ആയിരത്തില്‍ ഒരുവന്‍ സിനിമയിലെ ചോളന്‍ മാരുടെ ഏതാണ്ടൊരു വകഭേതം. കൊമ്പന്‍ മീശയും ഉണ്ട തടിയും. ഞാന്‍ താഴേക്കു നോക്കി ഇരുന്നു. അയാള്‍ പതുക്കെ എന്റെ അടുത്ത് ഇരുന്നു. പതുക്കെ പതുക്കെ എന്റെ അടുത്തേക്ക് നിരങി വന്നു. "എന്നാ തമ്പീ തനിയെ ഉക്കാറ്...?"
എന്ന് അവന്റെ ഒരു ഒടുക്കത്തെ ചോദ്യം. "ഏയ് സുമ്മാ." ഞാന്‍ മറുപടി കൊടുത്തു."കേരളാവീന്ന് വന്തിറിക്കാ?.."
"ആമ" ഞാന്‍ മറുപടികൊടുത്തു. എവിടെയാണ് ജോലി എന്നും താമസം എവിടെയാണെന്നുമെല്ലാം അയാള്‍ ചോദിച്ചു.അയാള്‍ ഒന്നു കൂടി അടുത്തിരുന്നു. എന്നിട്ട് കയ്യില്‍ നിന്നു ഒരു ചെറിയ പൊതിയെടുത്തു."തിരിപ്പന്‍ വേണമാ.. തിരി?"അവന്‍ ചോദിച്ചു. എനിക്കു മനസിലായില്ല. "കൊതുക് തിരു എന്കിട്ടെ റൂമിലിറ്ക്ക്" ഞാന്‍ പറഞു.
"കൊതുക് തിരിയല്ല തമ്പീ.. തിരിപ്പന്‍.. കഞ്ചാ.."
"അയ്യൊ!!!!!" ഞാന്‍ ഞെട്ടി. ഒരു സിഗററ്റുപോലും വലിക്കാത്ത എന്നോട് കഞ്ചാവ് വേണമോന്ന്?ഹൊ! ഞാന്‍ ശരിക്കും ഞെട്ടിപ്പോയി."വേണ്ട" ഞാന്‍ പറഞു."ഒരു അമ്പത് കൊട്" അയാള്‍ പറഞു.അയാള്‍ പറഞു.ഞാന്‍ പിന്നേയും വേണ്ട എന്നു പറഞു."വേണ്ടന്കി വേണ്ട. അമ്പത് കൊട്" അയാള്‍ ശബ്ദം കൂട്ടി.സംഗതി ഒരു ഗുണ്ടാ പിരിവെ സ്റ്റയില്‍ ആയി. ഞാന്‍ വേഗം എഴുന്നേറ്റ് നടന്നു.അയാള്‍ എന്തോ ഒക്കെ വിളിക്കുന്നുണ്ടായിരുന്നു. "സൊറി നായേ.." എന്നതു വ്യക്തമായി കേട്ടു. ഒന്നും മിണ്ടിയില്ല. തമിഴന്റെ കൈകൊണ്ട് ചാവണ്ടല്ലൊ എന്നു വച്ചു.
      നേരേ ബീച്ചിന്റെ ഒരറ്റത്തേക്കു സ്പീഡില്‍ നടന്നു. തിരിഞു പോലും നോക്കിയില്ല. ഫോണ്‍ കയ്യിലെടുത്ത് ഒരു കൂട്ടുകാരനെ വിളിച്ചു. വിശേഷം പറഞു കൊണ്ട് ബീച്ചിന്റെ ഒരറ്റത്തു കൂടെ നടന്നു. തിരമാല കാലിലേക്ക് അടിച്ചുകൊണ്ടിരുന്നു. പരിസരം നോക്കാതെ കടലുമാത്രം നോക്കി ഫോണില്‍ സംസാരിച്ചു നടന്നു. കുറച്ചു കഴിഞപ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു മണം മൂക്കിലേക്ക് അടിക്കുന്നു. ഞാന്‍ കോള്‍ കട്ട് ചേയ്തു. ചുറ്റും നോക്കി. അപ്പോളാണ് ശരിക്കും ഞെട്ടിയത്. നില്‍ക്കുന്ന സ്ഥലം ബീച്ചാണെന്കിലും കാഴ്ചക്കാരാരുമില്ല. നല്ല സ്ഥലം ഒത്തിരിപിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം തമിഴ് മക്കള്‍ "*പ്രഭാതകര്‍മം*" ചെയ്യാനിരിക്കുന്നതായിരുന്നു.(ശരിയായ വാക്ക് ഉപയോഗിക്കുന്നില്ല only because it is a public page). അവിടെ ഇവിടെയായി കുറെപ്പേര്‍ "കര്‍മം" നടത്താന്‍ ഇരിക്കുന്നുണ്ട്. ആണുങളും പെണ്ണുങളും അതിലുണ്ട്. താഴെ മുഴുവനും അവരുടെ "കഴിവുകള്‍" നിറഞു കിടക്കുന്നു. മൂക്ക് പൊത്തിപ്പോയി. എന്നെ കണ്ടിട്ടുപോലും ഒരുത്തനും ഭാവ വ്യത്യാസം ഇല്ല. ഞാന്‍ തിരിച്ചു നടന്നു. അപ്പോളാണ് എനിക്ക് മനസിലായത് ബീച്ചിന്റെ വലതു വശം തമിഴന്‍മാരുടെ ബാത്റൂമാണെന്ന്. തിരിച്ചു ഞാന്‍ നടന്നു. ആ കാഴ്ച്ചകള്‍ കണ്ടാല്‍ അന്നം മുട്ടിപ്പോകും എന്നതിനാല്‍ ഞാന്‍ കണ്ണ് മുറുക്കി അടച്ചു. മണിചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു വെള്ളം വെള്ളം എന്നുപറയുമ്പോള്‍ ചാടി ചാടി പോകുന്ന അവസ്ഥയായിരുന്നു എന്റേത്. അത്രക്ക് ഭയാനകമായിരുന്നു മണലിലെ "കാഴ്ച്ച".
(അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു. email:- s.jpstas@gmail.comPhone:- 9746357053)
അടുത്ത അനുഭവം ഉടന്‍ വരുന്നു....
"അയ്യൊ! ചെന്നൈ ഹിജഡകള്‍"