Thursday, January 27, 2011

MY FIRST NIGHT IN CHENNAI. [ചെന്നൈയിലെ അദ്യത്തെ രാത്രി]

way to my room in chennai, house on right side was my room
front side scenery of room, dirty pigs were there for eating waste.
[ബിരുദ പഠനത്തിനു ശേഷം തൊഴില്‍ ആവശ്യത്തിനായി മഹാനഗരമായ ചെന്നൈയില്‍ പോയപ്പോളുണ്ടായ ആദ്യത്തെ അനുഭവം. വായനക്കാര്‍ക്കു രസകരമെന്കിലും അന്നത്തെ എന്റെ അവസ്ഥ ഒന്നു അലോചിച്ചു നോക്കണേ...]

15/7/2010 6.00p.m

ഓഫീസിലെ അദ്യത്തെ ദിവസം കഴിഞു ഞാന്‍ പുറത്തിറങി. തലേന്നു തീവണ്ടിയില്‍ കയറിയതാണു. കുളിയോ മറ്റു പ്രഭാത കര്‍മങളോ നടന്നിരുന്നില്ല. അതിന്റെ ബുദ്ധിമുട്ടു പറയേണ്ടതില്ലല്ലോ? വൈകുന്നേരമാണെന്കിലും അവിടെ നല്ല വെയിലാണു. A.ച് യില്‍ നിന്നും പുറത്തിറങിയപ്പോള്‍ വിയര്‍ത്തു കുളിച്ചുപോയി. ഭാരമേറിയ ബാഗും തൂക്കി ഞാന്‍ പുറത്തു നിന്നു. തിരക്കേറിയ നഗരമാണു. റോഡു ക്രോസ് ചെയ്യാന്‍ ഓവര്‍ ബ്രിഡ്ജ് ഉണ്ട്. എനിക്ക് താമസ സ്ഥലം കണ്ടുപിടിക്കാനായി ഓഫീസിലെ പ്യുണിനെ എന്റെ കൂടെ അയച്ചിരുന്നു. ദൈവം സഹായിച്ചു അവന്‍ പറയുന്നത് എനിക്കൊ ഞാന്‍ പറയുന്നത് അവനോ മനസിലാകുന്നില്ല. ഒരു വിധം കുറഞ വാടകയില്‍ ഒരു റൂം വേണമെന്ന് ഞാന്‍ അവനെ ധരിപ്പിച്ചു. "നീ പിന്നാടിയാ വാന്കോ തമ്പീ..." എന്നു പറഞു അവന്‍ ഒരൊറ്റ നടത്തം. ഞാന്‍ ഒടുക്കത്തെ ബാഗും തൂക്കി അവന്റെ പിറകേ പോയി. തമിഴ് നടന്‍ വടിവേലുവിന്റെ ഒരു ഛായയാണു അവന്. പേര് കുപ്പച്ചാമി. വഴിയില്‍ കിടക്കുന്ന അവശിഷ്ടങളും ചാണകവും കുറെ തെരുവുനായകളേയും പിന്നിട്ട് ഞങള്‍ നടന്നു. ഒടുവില്‍ ഒരു ഇട വഴിയിലേക്കു കയറി. പരുത്തി വീരന്‍ സിനിമയിലേതു പോലുള്ള അളുകളും വീടുകളും തിങി നിറഞ ഒരു തമിഴ് നാടു വഴി ഊഹിക്കാമല്ലോ?

നടന്ന് നടന്ന് ഒരു സ്ഥലത്തെത്തി. ദിവസവും ആവഴിയിലൂടെ നടന്നാല്‍ തന്നെ അസുഖങള്‍ പിടിപെടും എന്നു ഉറപ്പാണ്. "തമ്പീ.. ഇന്കെ ഒരു വീട് ഇരിക്കെ. എന്‍ നന്‍പനുടെ വീട്. റൊമ്പ പ്രമാദമായിരിക്കും അന്കെ തന്കലാമെ?" അയാള്‍ പറഞു. ഹാ. എവിടെയെന്കിലും ഒന്നു റെസ്റ്റ് എടുത്താല്‍ മതിയെന്നായിരുന്നു എന്റെ അവസ്ഥ. ഞാന്‍ o.k. പറഞു. ഒടുവില്‍ വീടിനു മുന്നിലെത്തി. അയ്യൊ! അപ്പോഴാണു ഞാന്‍ ശരിക്കും ഞെട്ടിയത്. അഫ്ഗനിസ്ഥാനിലെ അഭയാര്‍ത്തി ക്യാമ്പ് പോലുള്ള ഒരു രണ്ടു നില വീട്. മുകളിലത്തെ നില ഓല കൊണ്ട് ഉള്ളതാണ്. ചുറ്റും പട്ടികള്‍ നടക്കുന്നു. അരികിലായി കുറച്ചു ആളുകള്‍ കള്ളു കുടിക്കുന്നു. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും തമിഴ് തെറിയുടെ അഭിഷേകം കേള്‍ക്കാം. വീട്ടുടമ വന്നു. തമിഴ് സീരിയലിലെ വില്ലന്റെ ഒരു പകിട്ടുണ്ട് അയാള്‍ക്ക്. അയാളെ കണ്ടപ്പോള്‍ തന്നെ എന്റെ ശ്വാസം നിലച്ചു. "തമ്പീ അപ് സ്റ്റെയര്‍ക്ക് പോന്കൊ" അയാള്‍ അലറി. ജെയിലിലേക്കു വന്ന പുള്ളിയോട് ജെയിലര്‍ കല്പിക്കും പോലെയിരുന്നു അത്. സമയം വൈകീട്ട് 7.30 അയി.

ഞാന്‍ മുകളിലേക്കു നടന്നു. മുകളിലേക്കു കയറാന്‍ ഇരുട്ടത്ത് ഒരു കോണി ചാരി വച്ചിരുന്നു. മൂക്കു പൊത്തതെ അവിടേക്കു പോകാന്‍ വയ്യ. കാരണം ഊഹിക്കാമല്ലൊ. മുകളില്‍ ചെന്നപ്പോഴാണു ശരിക്കും ഞെട്ടിയത്. കുറെ ആളുകള്‍ ഇരിക്കുന്നു. എല്ലാവരും തമിഴ് നാടിന്റെ വിവിധ ഭാഗങളില്‍ നിന്ന് ഭിക്ഷയെടുക്കാനും, പഴയസാധനങള്‍ പെറുക്കാനുമെല്ലാം വന്നതാണെന്ന് ഉറപ്പാണ്. ഇല്ലാവരും ബിഡി വലിക്കുകയാണ്. അതുമാത്രം മതി ആ ഓലപ്പുരക്കു തീ പിടിക്കാന്‍. ഞാന്‍ എന്റെ ബാഗ് ഒരു മൂലക്കു വച്ചു എന്നിട്ട് തോര്‍ത്തും കാവിമുണ്ടും എടുത്ത് താഴേക്കിറങി. എല്ലാവരും എന്നെ ഒരു ശത്രുവിനെ പോലെ നോക്കുന്നുണ്ടായിരുന്നു. ബാത്റൂം കണ്ടപ്പോളാണ് അതിലും വിശേഷം! ഓലകൊണ്ടുള്ള ഒരു മറ. വിവിധ പരസ്യബാനറുകളെല്ലാം വലിച്ചു കെട്ടിയിട്ടുണ്ട്. പാട്ടുപാടാതെ ബാത്‍റൂം ഉപയോഗിക്കാന്‍ പറ്റില്ല. ഇത്രയും മോശമായ ബാത്‍റൂം ഞാന്‍ ശബരിമലയില്‍ പോലും കണ്ടിട്ടില്ല. ഉള്ളില്‍ ഇരുട്ടാണെകിലും നയന്‍താരയുടെ വര്‍ണ ചിത്രങള്‍ ഒട്ടിച്ചു വച്ചിരുന്നത് കാണാം. കുളികഴിഞു മുകളില്‍ ചെന്നപോള്‍ രണ്ടു പേര്‍ എന്റെ ബാഗ് എടുത്ത് കുടയുന്നു. എന്നെ കണ്ടപ്പോള്‍ വേഗം അതു താഴെയിട്ടു എന്നിട്ട് "തീപ്പെട്ടി ഇരുക്കാ തമ്പീ" എന്നൊരു ചോദ്യം. "നിന്റെ അപ്പനോട് ചോദിക്കടാ ചെറ്റേ.." എന്നു മനസിലും ഇല്ല അണ്ണാ എന്നു പുറത്തും പറഞു. സിംഹക്കൂട്ടില്‍പെട്ട ഒരു മാനിന്റെ അവസ്ഥയായി എന്റേത്. പതുക്കെ ഞാന്‍ ഉറങാന്‍ കിടന്നു. അവന്മാരുടെ കഞ്ജാവിന്റെ പുകകാരണം കൊതുക് കടിച്ചില്ല. ഒന്നു കണ്ണ് അടച്ചപ്പോഴേക്കും വലിയ ശബ്ദം മുറിയിലെ രണ്ടു പേര്‍ തമ്മില്‍ ഇടിയായി. കഞ്ജാവ് തലക്കു പിടിച്ചിട്ടാണ്. ഹൊ എന്റെ ഒരു ഗതികേട്. ഞാന്‍ ഒരു മൂലക്ക്(എന്റെ വലിയ ബാഗിന്റെ പിന്നില്‍) ഒളിച്ചിരുന്നു. ഒരുത്തന്‍ മറ്റൊരുത്തനെ ചവിട്ടുന്നു. ശരിക്കും ഒരു കൂതറ തമിഴ് സിനിമാ സീനുകള്‍. രാത്രി 2.00 മണിയായപ്പൊഴേക്കു എല്ലാവരും കിടന്നു. പേടിച്ചിട്ട് എനിക്ക് ഉറക്കം വന്നില്ല. ഇവന്മാരു വല്ല കഴുത്തും മുറിച്ചാലൊ. കയ്യില്‍ പണം ഒന്നുമില്ല. എല്ലാം a.t.m. ലാണ്. അകെ വിലപിടിപ്പുള്ളത് മൊബൈലാണ്. അതും കെട്ടിപിടിച്ച് ഞാന്‍ കിടന്നു. ഒട്ടും ഉറങിയില്ല. കറക്റ്റ് 5.00 മണിക്ക് എഴുന്നേറ്റു. കുളിച്ചെന്നു വരുത്തി ഞാന്‍ ഓഫീസിലേക്കു നടന്നു. ഓഫീസിന്റെ മുന്നില്‍ 7.00 മണിവരെ ഇരുന്നു. അപ്പൊളാണ് അച്ഛ്ന്‍ ഫോണ്‍ ചെയ്തത്."എങിനെ യുണ്ട് താമസം". എന്നു ചോദിച്ചു."നല്ലതാ അഛാ എന്നു ഞാന്‍ മറുപടി പറയുമ്പോള്‍ എന്റെ കണ്ണൂ നിറഞിരുന്നു."

[ഇന്ന് സ്വന്തം വീട്ടിലിരുന്ന് ഇതെഴുതുമ്പോള്‍ നാടിന്റെ സുഖം ഞാന്‍ മനസിലാക്കുന്നു]

{വിലയേറിയ അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു...}

1 comment:

  1. Ado JP so funny blog man.. u still having that hummer sense.keep it up...I had almost the same thing when i reached Melbourne..:D

    ReplyDelete