Saturday, January 1, 2011

ചാര്‍ സൌ ബീസ്: അനുഭവം

ചാര്‍ സൌ ബീസ്: അനുഭവംചാര്‍ സൌ ബീസ്: അനുഭവം

ഈ കഴിഞ ക്രിസ‍മസ് ദിനത്തിലുണ്ടായ ഒരു ദുരനുഭവം ഇവിടെ വിവരിക്കട്ടെ.
അന്നുരാത്രി കൂട്ടുകാരുമായി സ‍ല്ലപിച്ചിരിക്കുമ്പോളാണ് ചാര്‍ സൌ ബീസ് എന്ന ചെറിയ ഒരു വെറ്റില കെട്ട് വില്ലനായി എത്തിയത്. ഒരു കൂട്ടുകാരനാണ് അതു കൊണ്ടു വന്നത്. പൊടുന്നനെ അവന്‍ അത് എനിക്കു തന്നു. ഞാന്‍ അന്നു വരെ ആ വസ്തു കൈകൊണ്ടു തൊട്ടിട്ടില്ല. എല്ലാവരും നിര്‍ബന്ധിച്ചു. "ഇതൊക്കെ അണുങള്‍ വക്കണ സാധനാഡാ ജെ.പി" എന്ന വാക്കില്‍ ഞാന്‍ വീണു പോയി. മദ്യത്തിന്റെ ഇഫക്ട് എനിക്കു നന്നായി അറിയാം. അത്യാവശ്യം കപ്പാസിറ്റിയുമുണ്ട് എന്നാണ് എന്റെ വിശ്വാസം. പിന്നെ മീഠാ പാനും വലിയ കുഴപ്പമില്ല. എന്കിലും ചാര്‍ സൌ ബീസ് അദ്യമായാണ്. പിന്നെ ഈ 5 രൂപ വിലയുള്ള വെറ്റില പൊതി കഴിച്ചാല്‍ എന്തു കുഴപ്പം എന്നു ഞാന്‍ ചിന്തിച്ചു. വേഗം അതു വാങി വയിലിട്ടു. എല്ലാവരും എന്നെ തന്നെ നോക്കുന്നു. കുഴപ്പം ഒന്നും ഇല്ലാത്ത മട്ടില്‍ ഞാന്‍ ഇരുന്നു. വായില്‍ വല്ലാത്ത എരുവാണ് അദ്യം തോന്നിയത്. പിന്നേയും ഞാന്‍ ചവച്ചു. പതുക്കെ പതുക്കെ തലയുടെ ഭാരം കൂടുന്നതയി തോന്നി. കഴുത്തിലാരോ പിടിച്ചതു പോലെയുണ്ട്. കണ്ണൂ രണ്ടും നിറഞു. നല്ല മഞു സീസണാണ്. എന്കിലും ഞാന്‍ വിയര്‍ത്തു. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കൂട്ടുകാര്‍ നോക്കുന്നതു കാരണം തുപ്പാനും പറ്റുന്നില്ല. വല്ലത്ത ഒരു അവസ്ഥ. ഞാന്‍ പതുക്കെ എഴുന്നേറ്റു. കാലു കുഴയുന്നു. ഹൊ മൂന്നു പെഗ് അടിച്ചാപ്പോലും ഞാന്‍ നേരെ നിക്കും(ചുമ്മാ!!!). എന്നിട്ടും 5 രുപ വിലയുള്ള വെറ്റില കെട്ട് എന്നെ പത്തു മിനിറ്റിനുള്ളില്‍ ഈ കോലത്തിലാക്കി കളഞു. ഞാന്‍ പതുക്കെ വീട്ടിലേക്കു നടന്നു. നേരം ഇരുട്ടിയതു കാരണം എന്റെ ദുരവസ്ഥ ആരും കണ്ടില്ല. വീടുകളിലൊക്കെ ഇട്ടിരിക്കുന്ന ക്രിസ്മസ് സ്റ്റാറുകള്‍ ഞാന്‍ മൂന്നായി കണ്ടു. ഒരു വിധം ഞാന്‍ വീട്ടിലെത്തി. വീട്ടുകാരെന്നെ ദേഷ്യത്തോടെ നോക്കി. ഞാന്‍ ബാത്റൂമില്‍ കയറി ശര്‍ദിച്ചു. മുഖം കഴുകി. ഫാനിന്റെ ചുവട്ടില്‍ കിടന്നുറങി. പിറേന്ന് രാവിലെ 10 മണിക്കണ് എഴുന്നേറ്റത്. കാപ്പി കുടിക്കുന്നതിനിടയില്‍ അമ്മ പറഞു. " ഓ ഇന്നലെ ക്രിസ്മസ് ആഘോഷിച്ചതായിരിക്കും ഇനിയെങാന്‍  കുടിച്ചിട്ടു ഇങു വന്നാ പൊറത്തു കെടന്നോണം കേട്ടാ..." . താടിക്കു കയ്യും കൊടുത്തു ഞാന്‍ ഇരുന്നു മനസില്‍ ഒരു വെറ്റില കെട്ട് എന്നെ നോക്കി ചിരിച്ചു.!!!

1 comment: